Mark - Chapter 1
Holy Bible

1. ദൈവപുത്രനായ യേശുക്രിസ്‌തുവിന്‍െറ സുവിശേഷത്തിന്‍െറ ആരംഭം.
2. ഇതാ, നിനക്കുമുമ്പേഞാന്‍ എന്‍െറ ദൂതനെ അയയ്‌ക്കുന്നു. അവന്‍ നിന്‍െറ വഴി ഒരുക്കും.
3. മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍െറ ശബ്‌ദം: കര്‍ത്താവിന്‍െറ വഴി ഒരുക്കുവിന്‍. അവന്‍െറ പാത നേരെയാക്കുവിന്‍ എന്ന്‌ ഏശയ്യാ പ്രവാചകന്‍െറ ഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ,
4. പാപമോചനത്തിനുള്ള അനുതാപത്തിന്‍െറ ജ്‌ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട്‌ സ്‌നാപകയോഹന്നാന്‍മരുഭൂമിയില്‍ പ്രത്യക്‌ഷപ്പെട്ടു.
5. യൂദയാ മുഴുവനിലെയും ജറുസലെമിലെയും ജനങ്ങള്‍ അവന്‍െറ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌ ജോര്‍ദാന്‍ നദിയില്‍വച്ചു സ്‌നാനം സ്വീകരിച്ചു.
6. യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്‍െറ ഭക്‌ഷണം.
7. അവന്‍ ഇ പ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്‌തനായവന്‍ എന്‍െറ പിന്നാലെ വരുന്നു. കുനിഞ്ഞ്‌ അവന്‍െറ ചെരിപ്പിന്‍െറ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.
8. ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്‌ധാത്‌മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും.
9. അന്നൊരിക്കല്‍, യേശു ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്‌, ജോര്‍ദാനില്‍വച്ച്‌ യോഹന്നാനില്‍നിന്നു സ്‌നാനം സ്വീകരിച്ചു.
10. വെള്ളത്തില്‍നിന്നു കയറുമ്പോള്‍ പെട്ടെന്ന്‌ ആകാശം പിളരുന്നതും ആത്‌മാവു പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു.
11. സ്വര്‍ഗത്തില്‍നിന്ന്‌ ഒരു സ്വരമുണ്ടായി: നീ എന്‍െറ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
12. ഉടനെ ആത്‌മാവ്‌ അവനെ മരുഭൂമിയിലേക്കു നയിച്ചു.
13. സാത്താനാല്‍ പരീക്‌ഷിക്കപ്പെട്ട്‌ നാല്‍പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.
14. യോഹന്നാന്‍ ബന്‌ധനസ്‌ഥനായപ്പോള്‍ യേശു ദൈവത്തിന്‍െറ സുവിശേഷം പ്രസംഗിച്ചുകൊണ്ട്‌ ഗലീലിയിലേക്കു വന്നു.
15. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
16. അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്‍െറ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍പിടിത്തക്കാരായ അവര്‍ കട ലില്‍ വലയെറിയുകയായിരുന്നു.
17. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.
18. ഉടനെ വലയുപേക്‌ഷിച്ച്‌, അവര്‍ അവനെ അനുഗമിച്ചു.
19. കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്‍െറ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു.
20. ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട്‌ അവനെ അനുഗമിച്ചു.
21. അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേ ശിച്ചു പഠിപ്പിച്ചു.
22. അവന്‍െറ പ്രബോധനത്തില്‍ അവര്‍ വിസ്‌മയഭരിതരായി. കാരണം, നിയമജ്‌ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ്‌ അവന്‍ പഠിപ്പിച്ചത്‌.
23. അശുദ്‌ധാത്‌മാവു ബാധി ച്ചഒരുവന്‍ അവിടെ ഉണ്ടായിരുന്നു.
24. അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌? നീ ആരാണെന്ന്‌ എനിക്കറിയാം - ദൈവത്തിന്‍െറ പരിശുദ്‌ധന്‍.
25. യേശു അവനെ ശാസിച്ചു: നിശ്ശബ്‌ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക.
26. അശുദ്‌ധാത്‌മാവ്‌ അവനെ തള്ളിവീഴ്‌ത്തിയിട്ട്‌ ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു.
27. എല്ലാവരും അദ്‌ഭുതപ്പെട്ടു പരസ്‌പരം പറഞ്ഞു. ഇതെന്ത്‌? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്‌ധാത്‌മാക്കളോടുപോലും അവന്‍ ആജ്‌ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.
28. അവന്‍െറ പ്രശസ്‌തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.
29. യേശു സിനഗോഗില്‍നിന്ന്‌ ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്‍െറയും അന്ത്രയോസിന്‍െറയും ഭവനത്തിലെത്തി.
30. ശിമയോന്‍െറ അമ്മായിയമ്മപനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു.
31. അവന്‍ അടുത്തു ചെന്ന്‌ അവളെ കൈയ്‌ക്കു പിടിച്ച്‌ എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു.
32. അന്നു വൈകുന്നേരം സൂര്യാസ്‌ത മയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്‍െറ അടുത്തു കൊണ്ടുവന്നു.
33. നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു.
34. വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്‌, സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല.
35. അതിരാവിലെ അവന്‍ ഉണര്‍ന്ന്‌ ഒരു വിജനസ്‌ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
36. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു.
37. കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു.
38. അവന്‍ പറഞ്ഞു: നമുക്ക്‌ അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്‌.
39. സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിയിലുടനീളം സഞ്ചരിച്ചു.
40. ഒരു കുഷ്‌ഠരോഗി അവന്‍െറ അടുത്തെത്തി മുട്ടുകുത്തി അപേക്‌ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധ നാക്കാന്‍ കഴിയും.
41. അവന്‍ കരുണതോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്‌; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ.
42. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധിവന്നു.
43. യേശു അവനെ കര്‍ശനമായി താക്കീതുചെയ്‌തു പറഞ്ഞയച്ചു:
44. നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്‌. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്‌ഷ്യത്തിനായി ശുദ്‌ധീകരണക്കാഴ്‌ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
45. എന്നാല്‍, അവന്‍ പുറത്തുചെന്ന്‌ വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്‌ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട്‌ പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്ത്‌ വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന്‌ അവന്‍െറ അടുത്തു വന്നുകൊണ്ടിരുന്നു.

Holydivine