Daily Readings

Mass Readings for
05 - Nov- 2025
Wednesday, November 5, 2025
SEASON OF THE DEDICATION OF THE CHURCH
First Wednesday of Dedication of the Church


യാക്കോബ് 1:19-25
ലൂക്കോസ് 8:26-39
Saint Zachariah and saint Elizabeth
കൊലൊസ്സ്യർ 1:21-23
ലൂക്കോസ് 1:5-25

ലതീൻ ദൈനംദിന വായനകൾ

Liturgical Year C, Cycle I
Wednesday of the Thirty‑first week in Ordinary Time

ആദ്യ വായന: റോമർ 13:8-10
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 112:1-2, 4-5, 9
സുവിശേഷം: ലൂക്കോസ് 14:25-33

ഇന്നത്തെ ജപമാല മഹിമ രഹസ്യങ്ങള്‍


Wednesday of the Thirty‑first week in Ordinary Time

First Reading: റോമർ 13:8-10
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 112:1-2, 4-5, 9
Gospel: ലൂക്കോസ് 14:25-33

First Reading
റോമർ 13:8-10
8. പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
9. വ്യഭിചാരം ചെയ്യരുത്‌, കൊല്ലരുത്‌, മോഷ്‌ടിക്കരുത്‌, മോഹിക്കരുത്‌ എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.
10. സ്‌നേഹം അയല്‍ക്കാരന്‌ ഒരു ദ്രാഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്‍െറ പൂര്‍ത്തീകരണം സ്‌നേഹമാണ്‌.

Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 112:1-2, 4-5, 9
1. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്‌ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
2. അവന്‍െറ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്‌ധരുടെ തലമുറ അനുഗൃഹീതമാകും.
3. അവന്‍െറ ഭവനം സമ്പത്‌സമൃദ്‌ധമാകും; അവന്‍െറ നീതി എന്നേക്കും നിലനില്‍ക്കും.
4. പരമാര്‍ഥഹൃദയന്‌ അന്‌ധകാരത്തില്‍പ്രകാശമുദിക്കും; അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്‌ഠനുമാണ്‌.
5. ഉദാരമായി വായ്‌പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും.

9. അവന്‍ ദരിദ്രര്‍ക്ക്‌ ഉദാരമായി ദാനം ചെയ്യുന്നു; അവന്‍െറ നീതി എന്നേക്കും നിലനില്‍ക്കുന്നു; അവന്‍ അഭിമാനത്തോടെ ശിരസ്‌സുയര്‍ത്തി നില്‍ക്കും.

Gospel
ലൂക്കോസ് 14:25-33
25. വലിയ ജനക്കൂട്ടങ്ങള്‍ അവന്‍െറ അ ടുത്തുവന്നു. അവന്‍ തിരിഞ്ഞ്‌ അവരോടു പറഞ്ഞു:
26. സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍െറ അടുത്തുവരുന്ന ആര്‍ക്കും എന്‍െറ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല.
27. സ്വന്തം കുരിശു വഹിക്കാതെ എന്‍െറ പിന്നാലെ വരുന്നവന്‌ എന്‍െറ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല.
28. ഗോപുരം പണിയാന്‍ ഇച്‌ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന്‌ അതിന്‍െറ ചെലവ്‌ ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്‌?
29. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ്‌ പണിമുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്ന വരെല്ലാം അവനെ ആക്‌ഷേപിക്കും.
30. അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
31. അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്‍മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന്‌ ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടുയുദ്‌ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്‌?
32. അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്‍മാരെ അയച്ച്‌, സമാധാനത്തിന്‌ അപേക്‌ഷിക്കും.
33. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്‌ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍െറ ശിഷ്യനാവുക സാധ്യമല്ല.