Luke - Chapter 24
Holy Bible

1. അവര്‍, തയ്യാറാക്കിവച്ചിരുന്ന സുഗ ന്‌ധദ്രവ്യങ്ങളുമായി, ആഴ്‌ചയുടെ ആദ്യദിവസം അതിരാവിലെ കല്ലറയുടെ അടുത്തേക്കു പോയി.
2. കല്ലറയില്‍ നിന്നുകല്ല്‌ ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു.
3. അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്‍െറ ശരീരം കണ്ടില്ല.
4. ഇതിനെക്കുറിച്ച്‌ അമ്പരന്നു നില്‍ക്കവേ രണ്ടുപേര്‍ തിളങ്ങുന്ന വസ്‌ത്രങ്ങള്‍ ധരിച്ച്‌ അവര്‍ക്കു പ്രത്യക്‌ഷപ്പെട്ടു.
5. അവര്‍ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോള്‍ അവര്‍ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത്‌ എന്തിന്‌? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു.
6. മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്‍പിക്കപ്പെടുകയും
7. ക്രൂശിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്നു താന്‍ ഗലീലിയില്‍ ആയിരുന്നപ്പോള്‍ത്തന്നെ അവന്‍ നിങ്ങളോടു പറഞ്ഞത്‌ ഓര്‍മിക്കുവിന്‍.
8. അപ്പോള്‍ അവര്‍ അവന്‍െറ വാക്കുകള്‍ ഓര്‍മിച്ചു.
9. കല്ലറയിങ്കല്‍നിന്നു തിരിച്ചുവന്ന്‌ അവര്‍ ഇതെല്ലാം പതിനൊന്നുപേരെയും മറ്റെല്ലാവരെയും അറിയിച്ചു.
10. മഗ്‌ദലേനമറിയവും യോവാന്നയും യാക്കോബിന്‍െറ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്‌ത്രീകളുമാണ്‌ ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്‍മാരോടു പറഞ്ഞത്‌.
11. അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥപോലെയേ തോന്നിയുള്ളൂ. അവര്‍ അവരെ വിശ്വസിച്ചില്ല.
12. എന്നാല്‍ പത്രോസ്‌ എഴുന്നേറ്റ്‌ കല്ലറയിങ്കലേക്ക്‌ ഓടി; കുനിഞ്ഞ്‌ അകത്തേക്കുനോക്കിയപ്പോള്‍ അവനെ പൊതിഞ്ഞിരുന്നതുണികള്‍ തനിയേ കിടക്കുന്നതു കണ്ടു. സംഭവിച്ചതിനെപ്പറ്റി വിസ്‌മയിച്ചുകൊണ്ട്‌ അവന്‍ തിരിച്ചു പോയി.
13. ആദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍നിന്ന്‌ ഏകദേശം അറുപതു സ്‌താദിയോണ്‍ അകലെയുള്ള എമ്മാവൂസ്‌ ഗ്രാമത്തിലേക്കു പോവുകയായിരുന്നു.
14. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു.
15. അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്‌തു കൊണ്ടുപോകുമ്പോള്‍ യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്‌തു.
16. എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.
17. അവന്‍ അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ്‌ നിങ്ങള്‍ സംസാരിക്കുന്നത്‌? അവര്‍ മ്‌ളാനവദനരായിനിന്നു.
18. അവരില്‍ ക്ലെയോപാസ്‌ എന്നു പേരായ വന്‍ അവനോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?
19. അവന്‍ ചോദിച്ചു: ഏതു കാര്യങ്ങള്‍? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്‍െറയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്‌തനായ പ്രവാചകനായിരുന്നു.
20. ഞങ്ങളുടെ പുരോഹിതപ്രമുഖന്‍മാരും നേതാക്കളും അവനെ മരണവിധിക്ക്‌ ഏല്‍പിച്ചുകൊടുക്കുകയും ക്രൂശിക്കുകയുംചെയ്‌തു.
21. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ്‌ എന്നു ഞങ്ങള്‍ പ്രതീക്‌ഷിച്ചിരുന്നു. ഇതൊക്കെസംഭവിച്ചിട്ട്‌ ഇതു മൂന്നാം ദിവസമാണ്‌.
22. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‌ത്രീകള്‍ഞങ്ങളെ വിസ്‌മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു.
23. അവന്‍െറ ശരീരം അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന്‌ തങ്ങള്‍ക്കു ദൂതന്‍മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന്‌ അറിയിച്ചുവെന്നും പറഞ്ഞു.
24. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരും കല്ലറയിങ്കലേക്കു പോയി, സ്‌ത്രീകള്‍ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാല്‍, അവനെ അവര്‍ കണ്ടില്ല.
25. അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ള തു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്‌ദീഭവിച്ചവരേ,
26. ക്രിസ്‌തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?
27. മോശ തുടങ്ങി എല്ലാ പ്രവാചകന്‍മാരും വിശുദ്‌ധലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28. അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെയാത്ര തുടരുകയാണെന്നു ഭാവിച്ചു.
29. അവര്‍ അവനെ നിര്‍ബന്‌ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്‌തമിക്കാറായി. അവന്‍ അവരോടുകൂടെ താമസിക്കുവാന്‍ കയറി.
30. അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത്‌ ആശീര്‍വ്വദിച്ച്‌ മുറിച്ച്‌ അവര്‍ക്കുകൊടുത്തു.
31. അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍നിന്ന്‌ അപ്രത്യക്‌ഷനായി.
32. അവര്‍ പരസ്‌പരം പറഞ്ഞു: വഴിയില്‍വച്ച്‌ അവന്‍ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട്‌ നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?
33. അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ്‌ ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു.
34. കര്‍ത്താ വു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്‌ഷപ്പെട്ടു എന്ന്‌ അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35. വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.
36. അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്‌ഷ നായി അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു.
37. ഭൂതത്തെയാണ്‌ കാണുന്നത്‌ എന്ന്‌ അവര്‍ വിചാരിച്ചു.
38. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്‌ഥരാകുന്നതെന്തിന്‌? നിങ്ങളുടെ മനസ്‌സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്‌?
39. എന്‍െറ കൈകളും കാലുകളും കണ്ട്‌ ഇതു ഞാന്‍ തന്നെയാണെന്നു മനസ്‌സിലാക്കുവിന്‍.
40. എന്നെ സ്‌പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്‌ഥികളും ഭൂതത്തിന്‌ ഇല്ലല്ലോ.
41. എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്‌ഭുതപ്പെടുകയും ചെയ്‌തപ്പോള്‍ അവന്‍ അവരോടുചോദിച്ചു: ഇവിടെ ഭക്‌ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ?
42. ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു.
43. അവന്‍ അതെടുത്ത്‌ അവരുടെ മുമ്പില്‍വച്ചു ഭക്‌ഷിച്ചു.
44. അവന്‍ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്‍മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച്‌ എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നുഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ.
45. വിശുദ്‌ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്‌സ്‌ അവന്‍ തുറന്നു.
46. അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്‌തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുകയുംചെയ്യണം;
47. പാപമോചനത്തിനുള്ള അനുതാപം അവന്‍െറ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച്‌ എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.
48. നിങ്ങള്‍ ഇവയ്‌ക്കു സാക്‌ഷികളാണ്‌.
49. ഇതാ, എന്‍െറ പിതാവിന്‍െറ വാഗ്‌ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്‌ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്‌തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.
50. അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു.
51. അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവന്‍ അവരില്‍നിന്നു മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്‌തു.
52. അവര്‍ അവനെ ആരാധിച്ചു; അത്യന്തം ആനന്‌ദത്തോടെ ജറുസലെമിലേക്കു മടങ്ങി.
53. അവര്‍ ദൈവത്തെ സ്‌തുതിച്ചു കൊണ്ട്‌ സദാസമയവും ദേവാലയത്തില്‍ കഴിഞ്ഞുകൂടി.

Holydivine