Romans - Chapter 5
Holy Bible

1. വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക്‌ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.
2. നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്‌ അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക്‌ അഭിമാനിക്കാം.
3. മാത്രമല്ല, നമ്മുടെ കഷ്‌ടതകളിലും നാം അഭിമാനിക്കുന്നു.
4. എന്തെന്നാല്‍, കഷ്‌ടത സഹനശീല വും, സഹനശീലം ആത്‌മധൈര്യവും, ആത്‌മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.
5. പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്‍െറ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
6. നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്‌തു പാപികള്‍ക്കു വേണ്ടി മരിച്ചു.
7. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്‌. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം.
8. എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്‍െറ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
9. ആകയാല്‍, ഇപ്പോള്‍ അവന്‍െറ രക്‌തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ.
10. നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്‍െറ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്‍െറ ജീവന്‍മൂലം രക്‌ഷിക്കപ്പെടുമെന്നതും തീര്‍ച്ച.
11. മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നാംദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്‌ജനം സാധിച്ചിരിക്കുന്നത്‌.
12. ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട്‌ മരണം എല്ലാവരിലും വ്യാപിച്ചു.
13. നിയമം നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല.
14. ആദത്തിന്‍െറ പാപത്തിനു സ ദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്‍െറ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്‍െറ പ്രതിരൂപമാണ്‌.
15. എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്‍െറ പാപംമൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്‍െറ കൃപാദാനവും അനേകര്‍ക്ക്‌ എത്രയധികം സമൃദ്‌ധമായി ലഭിച്ചിരിക്കുന്നു!
16. ഒരുവന്‍െറ പാപത്തില്‍ നിന്നുളവായ ഫലംപോലെയല്ല ഈ ദാനം. ഒരു പാപത്തിന്‍െറ ഫലമായുണ്ടായ വിധി ശിക്‌ഷയ്‌ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി.
17. ഒരു മനുഷ്യന്‍െറ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്‍െറയും സമൃദ്‌ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്‌തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!
18. അങ്ങനെ, ഒരു മനുഷ്യന്‍െറ പാപം എല്ലാവര്‍ക്കും ശിക്‌ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്‍െറ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി.
19. ഒരു മനുഷ്യന്‍െറ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്‍െറ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും.
20. പാപം വര്‍ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്‌തു; എന്നാല്‍, പാപം വര്‍ധിച്ചിടത്ത്‌ കൃപ അതിലേറെ വര്‍ധിച്ചു.
21. അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രി സ്‌തുവിലൂടെ നിത്യജീവനിലേക്ക്‌ നയിക്കാന്‍ ആധിപത്യം പുലര്‍ത്തും.

Holydivine