Ephesians - Chapter 3
Holy Bible

1. ഇക്കാരണത്താല്‍, വിജാതീയരായ നിങ്ങള്‍ക്കുവേണ്ടി യേശുക്രിസ്‌തുവിനെപ്രതി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന
2. പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
3. ഞാന്‍ മുമ്പ്‌ ചുരുക്കമായി നിങ്ങള്‍ക്ക്‌ എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ്‌ രഹസ്യം എനിക്ക്‌ അറിവായത്‌.
4. അതു വായിക്കുമ്പോള്‍ ക്രിസ്‌തുവിന്‍െറ രഹസ്യത്തെക്കുറിച്ച്‌ എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്‌ച എന്തെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം.
5. ഇപ്പോള്‍ അവിടുത്തെ വിശുദ്‌ധരായ അപ്പസ്‌തോലന്‍മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്‌ധാത്‌മാവിനാല്‍ വെളിവാക്കപ്പെട്ട തുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക്‌ ഇതു വെളിവാക്കപ്പെട്ടിരുന്നില്ല.
6. ഈവെളിപാടനുസരിച്ച്‌ വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്‍െറ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവില്‍ വാഗ്‌ദാനത്തിന്‍െറ ഭാഗഭാക്കുകളുമാണ്‌.
7. ദൈവത്തിന്‍െറ കൃപാവരത്താല്‍ ഞാന്‍ ഈ സുവിശേഷത്തിന്‍െറ ശുശ്രൂഷകനായി. അവിടുത്തെ ശക്‌തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്ര എനിക്ക്‌ ഈ കൃപാവരം നല്‍കപ്പെട്ടത്‌.
8. വിജാതീയരോട്‌ ക്രിസ്‌തുവിന്‍െറ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചുപ്രസംഗിക്കാനും
9. സകലത്തിന്‍െറയും സ്ര ഷ്‌ടാവായ ദൈവത്തില്‍യുഗങ്ങളോളം നിഗൂഢമായി സ്‌ഥിതിചെയ്‌തിരുന്ന രഹസ്യത്തിന്‍െറ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്‌ത മാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്‌ധ രില്‍ ഏറ്റവും നിസ്‌സാരനായ എനിക്കു നല്‍കപ്പെട്ടു.
10. സ്വര്‍ഗീയ ഇടങ്ങളിലുള്ള ശക്‌തികള്‍ക്കും അധികാരങ്ങള്‍ക്കും സഭയിലൂടെ ദൈവത്തിന്‍െറ ബഹുമുഖ ജ്‌ഞാനം വ്യക്‌ത മാക്കി കൊടുക്കാന്‍വേണ്ടിയാണ്‌ അവിടുന്ന്‌ ഇപ്രകാരം ചെയ്‌തത്‌.
11. ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍ സാക്‌ഷാത്‌കരിക്കപ്പെട്ട അവിടുത്തെനിത്യമായ ഉദ്‌ദേശ്യത്തിനനുസൃതമാണ്‌.
12. അവനിലുള്ള വിശ്വാസംമൂലം ആത്‌മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്‌.
13. അതിനാല്‍, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന പീഡകളെപ്രതി നിങ്ങള്‍ ഹൃദയവ്യഥയനുഭവിക്കരുത്‌ എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ പീഡകളത്രനിങ്ങളുടെ മഹത്വം.
14. ഇക്കാരണത്താല്‍, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ
15. പിതാവിന്‍െറ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു.
16. അവിടുത്തെ മഹത്വത്തിന്‍െറ സമ്പന്നതയ്‌ക്കു യോജിച്ചവിധം അവിടുന്നു തന്‍െറ ആത്‌മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്‌തിപ്പെടുത്തണമെന്നും,
17. വിശ്വാസംവഴി ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.
18. എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്‍െറ സ്‌നേഹത്തിന്‍െറ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ.
19. അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്‍െറ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്‍െറ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ.
20. നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്‌തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്‌തുതരാന്‍ കഴിയുന്ന
21. അവിടുത്തേക്കു സഭയിലും യേശുക്രിസ്‌തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍.

Holydivine