Micah - Chapter 2
Holy Bible

1. കിടക്കയില്‍വച്ചു തിന്‍മ നിരൂപിക്കുകയും ദുരുപായങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! കൈയൂക്കുള്ളതി നാല്‍, പുലരുമ്പോള്‍ അവരതു ചെയ്യുന്നു.
2. അവര്‍ വയലുകള്‍ മോഹിക്കുന്നു; അവ പിടിച്ചടക്കുന്നു. വീടുകള്‍ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു. വീട്ടുടമസ്‌ഥനെയും അവന്‍െറ കുടുംബത്തെയും മനുഷ്യനെയും അവന്‍െറ അവകാശത്തെയും അവര്‍ പീഡിപ്പിക്കുന്നു.
3. അതിനാല്‍, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാന്‍ അനര്‍ ഥങ്ങള്‍ ഒരുക്കിയിരിക്കുന്നു. അതില്‍നിന്നു തലവലിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഇത്‌ അനര്‍ഥങ്ങളുടെ കാലമാകയാല്‍ നിങ്ങള്‍ക്കു തല ഉയര്‍ത്തി നടക്കാനാവില്ല.
4. ആദിവസങ്ങളില്‍ നിങ്ങളെ അധിക്‌ഷേപിച്ച്‌ അവര്‍ ദയനീയമായ വിലാപഗാനം പാടും; ഞങ്ങള്‍ തീര്‍ത്തും നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്‍െറ ജനത്തിന്‍െറ ഓഹരി അവിടുന്ന്‌ എടുത്തുമാറ്റിയിരിക്കുന്നു. അവിടുന്ന്‌ അത്‌ എന്നില്‍നിന്നുനീക്കിക്കളഞ്ഞിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവര്‍ക്ക്‌ അവിടുന്നു ഞങ്ങളുടെ വയലുകള്‍ വിഭജിച്ചുകൊടുത്തു.
5. അതിനാല്‍, നിങ്ങള്‍ക്കു സ്‌ഥലം അളന്നു തരാന്‍ കര്‍ത്താവിന്‍െറ സഭയില്‍ ആരുമുണ്ടായിരിക്കുകയില്ല.
6. പ്രസംഗിക്കരുത്‌, ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ആരും പ്രസംഗിച്ചുകൂടാ, അപമാനം നമ്മെപിടികൂടുകയില്ല എന്ന്‌ അവര്‍ പ്രസംഗിക്കുന്നു.
7. യാക്കോബ്‌ഭവനമേ, ഇങ്ങനെ പറയണമായിരുന്നോ? കര്‍ത്താവിനു ക്‌ഷമയറ്റോ? ഇതൊക്കെ അവിടുത്തെ പ്രവൃത്തികളോ? നീതിനിഷ്‌ഠയോടെ വ്യാപരിക്കുന്നവന്‌ എന്‍െറ വാക്കുകള്‍ നന്‍മചെയ്യുകയില്ലേ?
8. എന്നാല്‍, നീ എന്‍െറ ജനത്തിനെതിരേ ഒരു ശത്രുവിനെപ്പോലെ വരുന്നു.യുദ്‌ധഭീതിയില്ലാതെ, നിര്‍ഭയരായി കടന്നുപോകുന്ന സമാധാനപ്രിയരില്‍ നിന്നു നീ മേലങ്കി ഉരിഞ്ഞെടുക്കുന്നു.
9. നിങ്ങള്‍ എന്‍െറ ജനത്തിലെ സ്‌ത്രീകളെ, അവരുടെ മനോഹരമായ ഭവനങ്ങളില്‍ നിന്ന്‌ ആട്ടിയോടിക്കുന്നു. അവരുടെ ശിശുക്കളില്‍നിന്ന്‌ എന്‍െറ മഹത്വം എന്നേക്കുമായി നിങ്ങള്‍ അപഹരിക്കുന്നു.
10. നിങ്ങള്‍ ഇവിടംവിട്ടുപോകുവിന്‍. വിശ്രമയോഗ്യമായ സ്‌ഥല മല്ല ഇത്‌. ഇവിടം അശുദ്‌ധമാണ്‌. ഇതു നിങ്ങളെ നശിപ്പിക്കും, സമൂലം നശിപ്പിക്കും.
11. വീഞ്ഞിനെയും വീര്യമുള്ള പാനീയങ്ങളെയും കുറിച്ചു ഞാന്‍ പ്രസംഗിക്കും എന്ന്‌ ആരെങ്കിലും പൊങ്ങച്ചം പറഞ്ഞാല്‍, അവനായിരിക്കും ഈ ജനത്തിനു ചേര്‍ന്ന പ്രസംഗകന്‍!
12. യാക്കോബേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടും. ഇസ്രായേലില്‍ അവശേഷി ച്ചഎല്ലാവരെയും ഞാന്‍ ശേഖരിക്കും. ആലയില്‍ ആട്ടിന്‍പറ്റം എന്നപോലെയും മേ ച്ചില്‍സ്‌ഥലത്തു കാലിക്കൂട്ടം എന്നപോലെയും അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. ശബ്‌ദമുഖരിതമായ സമൂഹമായിരിക്കും അത്‌.
13. മതിലില്‍ പഴുതുണ്ടാക്കുന്നവര്‍ അവര്‍ക്കു മുന്‍പേ പോകും. അവര്‍ കവാടം തകര്‍ത്ത്‌ പുറത്തുകടക്കും. അവരുടെ രാജാവ്‌ അവര്‍ക്കുമുന്‍പേ നടക്കും; കര്‍ത്താവ്‌ അവരെ നയിക്കും.

Holydivine