Sirach - Chapter 20
Holy Bible

1. സമയോചിതമല്ലാത്ത ശാസനയുണ്ട്‌; മൗനം അവലംബിക്കുന്ന ബുദ്‌ധിമാനുമുണ്ട്‌;
2. കോപം ഉള്ളില്‍ വയ്‌ക്കുന്നതിനെക്കാള്‍ഭേദമാണ്‌ ശാസിക്കുന്നത്‌;
3. കുറ്റമേറ്റു പറയുന്നവനു ശിക്‌ഷഒഴിഞ്ഞുകിട്ടും.
4. അക്രമം കൊണ്ട്‌ നീതി നടത്തുന്നവന്‍ കന്യകയുടെ ശുദ്‌ധി അപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്‍ഡനെപ്പോലെയാണ്‌.
5. മൗനം കൊണ്ടു ബുദ്‌ധിമാനായികരുതപ്പെടുന്നവന്‍ ഉണ്ട്‌; അതിഭാഷണം കൊണ്ടുവെറുക്കപ്പെടുന്നവനുമുണ്ട്‌;
6. മറുപടിപറയാന്‍ കഴിവില്ലാത്തതുകൊണ്ട്‌ മൗനം ദീക്‌ഷിക്കുന്നവനുമുണ്ട്‌. സംസാരിക്കേണ്ടത്‌ എപ്പോഴെന്ന്‌അറിയാവുന്നതുകൊണ്ടുമൗനം പാലിക്കുന്നവനുമുണ്ട്‌:
7. ഉചിതമായ സമയംവരെ ബുദ്‌ധിമാന്‍മൗനം പാലിക്കും. പൊങ്ങച്ചക്കാരനും ഭോഷനും സമയനോട്ടമില്ല.
8. അമിതഭാഷി നിന്‌ദ്യനാണ്‌; തള്ളിക്കേറി സംസാരിക്കുന്നവനുംവെറുക്കപ്പെടും.
9. ദൗര്‍ഭാഗ്യം ഭാഗ്യമായിത്തീരാം; ഭാഗ്യം ദൗര്‍ഭാഗ്യമായും.
10. നിഷ്‌പ്രയോജനമായ ദാനമുണ്ട്‌; ഇരട്ടി മടക്കിക്കിട്ടുന്ന ദാനവുമുണ്ട്‌.
11. അവമതിയിലേക്കു നയിക്കുന്ന ബഹുമതിയുണ്ട്‌: താഴ്‌മയില്‍ നിന്നു മഹത്വത്തിലേക്ക്‌ഉയരുന്നവരുമുണ്ട്‌.
12. കുറഞ്ഞവിലയ്‌ക്ക്‌ ഏറെ വാങ്ങുന്നവരുണ്ട്‌; ഏഴിരട്ടി കൊടുക്കുന്നവരുമുണ്ട്‌.
13. ബുദ്‌ധിമാന്‍ സംസാരത്തിലൂടെപ്രീതി നേടുന്നു. ഭോഷന്‍െറ ഉപചാരം വ്യര്‍ഥമാണ്‌.
14. ഭോഷന്‍െറ ദാനം നിനക്ക്‌ ഉതകുകയില്ല; അവന്‍െറ പ്രതീക്‌ഷ ഏഴിരട്ടിയാണ്‌;
15. അവന്‍ അല്‍പം നല്‍കുകയുംഅധികം വീമ്പടിക്കുകയും ചെയ്യുന്നു; അവര്‍ തന്നെത്തന്നെ കൊട്ടിഘോഷിക്കുന്നു; ഇന്നു കടംകൊടുത്ത്‌ നാളെ തിരികെചോദിക്കുന്നവന്‍ നിന്‌ദ്യനാണ്‌.
16. ഭോഷന്‍ പറയും, എനിക്ക്‌സ്‌നേഹിതന്‍മാരാരുമില്ല; എന്‍െറ സത്‌പ്രവൃത്തികള്‍ക്കുപ്രതിഫലം ലഭിക്കുന്നില്ല; എന്‍െറ അപ്പം ഭക്‌ഷിക്കുന്നവന്‍എന്നെ നിന്‌ദിക്കുന്നു.
17. എത്രയോ പേര്‍ അവനെ പരിഹസിക്കും! അതും എത്ര പ്രാവശ്യം!
18. വാക്കില്‍ പിഴയ്‌ക്കുന്നതിനെക്കാള്‍ഭേദമാണ്‌ കാല്‍തെറ്റിവീഴുന്നത്‌; ദുഷ്‌ടന്‍ അതിവേഗം നിലംപതിക്കുന്നു.
19. അജ്‌ഞരുടെ അധരങ്ങള്‍ ആവര്‍ത്തിക്കുന്ന അവസരോചിത മല്ലാത്ത കഥപോലെയാണ്‌സംസ്‌കാരശൂന്യന്‍.
20. ഭോഷന്‍െറ നാവില്‍നിന്നുവരുന്ന സൂക്‌തങ്ങള്‍ തിരസ്‌കരിക്കപ്പെടുന്നു; അവസരോചിതമല്ല അവന്‍െറ വാക്ക്‌.
21. ദാരിദ്യ്രം പാപത്തില്‍നിന്ന്‌ഒരുവനെ അകറ്റിനിര്‍ത്താം; വിശ്രമവേളയില്‍ മനസ്‌സാക്‌ഷിഅവനെ അലട്ടുന്നില്ല.
22. അവമാനഭീതിയാല്‍ നശിക്കുന്നവരുണ്ട്‌;ഭോഷന്‍െറ വാക്ക്‌ ഭയന്നു ജീവന്‍ ഒടുക്കുന്നവരുണ്ട്‌.
23. മിഥ്യാഭിമാനംനിമിത്തം സ്‌നേഹിതനുവാഗ്‌ദാനം നല്‍കുന്നവന്‍ അനാവശ്യമായി അവന്‍െറ ശത്രുത നേടുന്നു.
24. നുണ വികൃതമായ കറയാണ്‌; അജ്‌ഞന്‍െറ അധരത്തില്‍ അത്‌എപ്പോഴും കാണും.
25. കള്ളന്‍ നുണയനെക്കാള്‍ ഭേദമാണ്‌; രണ്ടുപേരുടെയും വിധി നാശംതന്നെ.
26. നുണ പറയുന്ന പ്രവണതഅപകീര്‍ത്തി വരുത്തുന്നു; അവമാനം അവനെ അനുധാവനം ചെയ്യും.
27. ബുദ്‌ധിപൂര്‍വമായ സംസാരംഉത്‌കര്‍ഷത്തിനു നിദാനം; വിജ്‌ഞന്‍മഹാന്‍മാരെ പ്രസാദിപ്പിക്കും.
28. മണ്ണില്‍ അധ്വാനിക്കുന്നവന്‍വിളവുകുന്നുകൂട്ടും; പ്രബലരെ പ്രീതിപ്പെടുത്തുന്നവന്‍െറ തെറ്റുകള്‍ക്കു മാപ്പു ലഭിക്കും.
29. സമ്മാനങ്ങളും ദാനങ്ങളുംജ്‌ഞാനികളെ അന്‌ധരാക്കുന്നു; വായില്‍ തിരുകിയ തുണിപോലെഅവ ശാസനകളെ നിശ്‌ശബ്‌ദമാക്കുന്നു.
30. മറഞ്ഞിരിക്കുന്ന ജ്‌ഞാനവും അജ്‌ഞാതമായ നിധിയുംകൊണ്ട്‌ എന്തു പ്രയോജനം?
31. സ്വന്തം ഭോഷത്തം മറച്ചുവയ്‌ക്കുന്നവന്‍സ്വന്തം ജ്‌ഞാനം മറച്ചുവയ്‌ക്കുന്നവനെക്കാള്‍ ഭേദമാണ്‌.
32. കര്‍ത്താവിനെ തേടുന്ന ദീര്‍ഘക്‌ഷമയാണ്‌ അനിയന്ത്രികമായ ജീവിതസാരഥ്യത്തെക്കാള്‍ ഭേദം.

Holydivine