Sirach - Chapter 45
Holy Bible

1. യാക്കോബിന്‍െറ സന്തതികളില്‍നിന്നു കാരുണ്യവാനായ ഒരുവനെകര്‍ത്താവ്‌ ഉയര്‍ത്തി; അവന്‍ ജനത്തിനു സുസമ്മതനായി; ദൈവത്തിന്‍െറയും മനുഷ്യരുടെയുംപ്രീതിക്ക്‌ അവന്‍ പാത്രമായി; അവനത്ര ഭാഗ്യസ്‌മരണാര്‍ഹനായ മോശ.
2. അവിടുന്ന്‌ അവനെ മഹത്വത്തില്‍ദൈവദൂതന്‍മാര്‍ക്കു സമനാക്കി; ശത്രുക്കള്‍ക്കു ഭയകാരണമാകത്തക്കവിധംഅവനെ ശക്‌തനാക്കി..
3. അവന്‍ അപേക്‌ഷിച്ചപ്പോള്‍ അവിടുന്ന്‌ അടയാളങ്ങള്‍ പിന്‍വലിച്ചു; രാജാക്കന്‍മാരുടെ സന്നിധിയില്‍കര്‍ത്താവ്‌ അവനെ സമുന്നതനാക്കി; അവിടുന്ന്‌ തന്‍െറ ജനത്തിനുവേണ്ടിയുള്ള കല്‍പനകള്‍അവനെ ഏല്‍പിക്കുകയും തന്‍െറ മഹത്വത്തിന്‍െറ ഭാഗികമായ ദര്‍ശനം അവനു നല്‍കുകയും ചെയ്‌തു.
4. വിശ്വസ്‌തതയും സൗമ്യതയുംകൊണ്ട്‌അവിടുന്ന്‌ അവനെ വിശുദ്‌ധീകരിച്ചു. എല്ലാ ജനതകളുടെയും ഇടയില്‍നിന്ന്‌അവനെ തിരഞ്ഞെടുത്തു.
5. തന്‍െറ സ്വരം അവിടുന്ന്‌ അവനെ കേള്‍പ്പിച്ചു; ഇരുണ്ട മേഘങ്ങള്‍ക്കുള്ളിലേക്ക്‌അവിടുന്ന്‌ അവനെ നയിച്ചു; മുഖാഭിമുഖം കല്‍പനകള്‍, ജീവന്‍െറയും വിജ്‌ഞാനത്തിന്‍െറയും നിയമം, അവിടുന്ന്‌ നല്‍കി- യാക്കോബിനെ തന്‍െറ ഉടമ്പടിയും ഇസ്രായേലിനെ തന്‍െറ നീതിയുംഅഭ്യസിപ്പിക്കേണ്ടതിനു തന്നെ.
6. ലേവിഗോത്രജനും, മോശയുടെസഹോദരനും, അവനെപ്പോലെതന്നെവിശുദ്‌ധനുമായ അഹറോനെഅവിടുന്ന്‌ ഉയര്‍ത്തി.
7. അവിടുന്ന്‌ അവനുമായി നിത്യമായ ഉടമ്പടി ചെയ്യുകയും ജനത്തിന്‍െറ പൗരോഹിത്യം അവനു നല്‍കുകയും ചെയ്‌തു. വിശിഷ്‌ടമായ തിരുവസ്‌ത്രങ്ങള്‍ കൊണ്ട്‌ അവിടുന്ന്‌ അവനെ അനുഗ്രഹിച്ചു;
8. മഹിമയേറിയ മേലങ്കി അവനെ അണിയിച്ചു; മഹിമയുടെ പൂര്‍ണത അവിടുന്ന്‌അവനെ അണിയിച്ചു; അധികാര ചിഹ്‌നങ്ങള്‍ നല്‍കിഅവിടുന്ന്‌ അവനെ ശക്‌തനാക്കി; കാല്‍ചട്ടയും നീണ്ട അങ്കിയുംഎഫോദും അവനു നല്‍കി.
9. അങ്കിക്കു ചുറ്റും മാതളനാരങ്ങയുംദേവാലയത്തില്‍ തന്‍െറ ആഗമനത്തെ അറിയിക്കാന്‍, നടക്കുമ്പോള്‍ ശബ്‌ദം ഉണ്ടാകുന്ന ധാരാളം സ്വര്‍ണമണികളുംതുന്നിച്ചേര്‍ത്തു.
10. സ്വര്‍ണ-നീല-ധൂമ്രവര്‍ണം കലര്‍ന്ന,ചിത്രപ്പണികളോടുകൂടിയ, വിശുദ്‌ധവസ്‌ത്രം അവിടുന്ന്‌ അവനെ അണിയിച്ചു; ഉറീം, തുമ്മീം, എന്നിവയും അണിയിച്ചു.
11. കരവിരുതോടെ പിരിച്ചെടുത്ത കടുംചെമപ്പു നൂല്‍, ഇസ്രായേല്‍ ഗോത്രങ്ങളുടെഎണ്ണത്തിനനുസരിച്ച്‌അവരെ അനുസ്‌മരിപ്പിക്കാന്‍, സ്വര്‍ണപ്പണിക്കാരന്‍മുദ്രമോതിരത്തില്‍ എന്നപോലെ, ലിഖിതങ്ങള്‍ കൊത്തിയരത്‌നങ്ങള്‍ പതി ച്ചസ്വര്‍ണഫലകം എന്നിവ അണിയിച്ചു.
12. അവന്‍െറ തലപ്പാവില്‍ സ്വര്‍ണംകൊണ്ടുള്ള ഒരു കിരീടംഅണിയിച്ചിരിക്കുന്നു; അതില്‍ ഒരു മുദ്രയിലെന്നപോലെവിശുദ്‌ധി എന്നു കൊത്തിയിരിക്കുന്നു; വിദഗ്‌ധന്‍െറ കരചാതുരി പ്രകടമാക്കുന്നഅത്‌ നയനാനന്‌ദകരവും ശ്രഷ്‌ഠവും അലംകൃതവുമാണ്‌.
13. അവന്‍െറ കാലത്തിനുമുമ്പ്‌ അത്ര മനോഹരമായ വസ്‌തുക്കള്‍ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല; അന്യരാരും അവ അണിഞ്ഞിട്ടില്ല; അവന്‍െറ മക്കളും പിന്‍ഗാമികളുംഎക്കാലവും അതു ധരിച്ചു.
14. എല്ലാദിവസവും രണ്ടു പ്രാവശ്യംവീതംഅവന്‍െറ ഹോമബലി പരിപൂര്‍ണമായി ദഹിപ്പിക്കപ്പെടും.
15. മോശ അവനെ വിശുദ്‌ധതൈലംകൊണ്ട്‌ അഭിഷേചിച്ചു നിയോഗിച്ചു; കര്‍ത്താവിനു ശുശ്രൂഷചെയ്യാനും പുരോഹിതധര്‍മം അനുഷ്‌ഠിക്കാനും അവിടുത്തെനാമത്തില്‍ തന്‍െറ ജനത്തെ ആശീര്‍വദിക്കാനും വേണ്ടി അവനും അവന്‍െറ പിന്‍ഗാമികള്‍ക്കുംആകാശംപോലെ നിത്യമായഒരു ഉടമ്പടിയാണ്‌ അത്‌.
16. ജനത്തിന്‍െറ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി കര്‍ത്താവിനു ബലിയര്‍പ്പിക്കുന്നതിനും, സ്‌മരണാംശമായി കുന്തുരുക്കവും സുഗന്‌ധദ്രവ്യങ്ങളും അര്‍പ്പിക്കുന്നതിനും അവിടുന്ന്‌ അവനെ മാനവകുലത്തില്‍നിന്നു തിരഞ്ഞെടുത്തു.
17. തന്‍െറ പ്രമാണങ്ങള്‍ യാക്കോബിനെ പഠിപ്പിക്കുന്നതിനും തന്‍െറ നിയമങ്ങളാല്‍ ഇസ്രായേലിനുമാര്‍ഗനിര്‍ദേശം നല്‍കുന്നതിനും അവിടുന്ന്‌ അവനു തന്‍െറ കല്‍പനകളുംനിയമങ്ങളും വിധിപ്രസ്‌താവിക്കാനുള്ളഅധികാരവും കൊടുത്തു.
18. ദാത്താനും അബിറാമും അവരുടെഅനുയായികളും കോറഹിന്‍െറ സംഘവും ഉള്‍പ്പെട്ട അന്യഗോത്രക്കാര്‍ കോപാക്രാന്തരായി അവനെതിരേഗൂഢാലോചന നടത്തുകയും മരുഭൂമിയില്‍വച്ച്‌ അസൂയാലുക്കളാവുകയും ചെയ്‌തു.
19. കര്‍ത്താവ്‌ ഇതുകണ്ടു കോപിച്ചുഅവിടുത്തെ ക്രോധത്തില്‍ അവര്‍നശിച്ചുപോയി. ജ്വലിക്കുന്ന അഗ്‌നിയാല്‍ അവരെദഹിപ്പിക്കേണ്ടതിന്‌ അവര്‍ക്കെതിരേഅവിടുന്ന്‌ അദ്‌ഭുതം പ്രവര്‍ത്തിച്ചു.
20. അവിടുന്ന്‌ അഹറോന്‍െറ മഹത്വംവര്‍ധിപ്പിക്കുകയും അവനുപ്രത്യേകാവകാശം നല്‍കുകയും ചെയ്‌തു. അതിവിശിഷ്‌ടമായ ആദ്യഫലങ്ങള്‍അവിടുന്ന്‌ അനുവദിച്ചു കൊടുക്കുകയും ആദ്യഫലങ്ങള്‍ കൊണ്ടുള്ള അപ്പം ധാരാളമായിഅവനു നല്‍കുകയും ചെയ്‌തു.
21. കര്‍ത്താവിനു നല്‍കിയബലിവസ്‌തുക്കള്‍ അവനും അവന്‍െറ പിന്‍ഗാമികളും ഭക്‌ഷിക്കുന്നു.
22. എന്നാല്‍, ദേശത്ത്‌ അവനുയാതൊരു അവകാശവും ഓഹരിയും ഉണ്ടായിരിക്കുകയില്ല. കര്‍ത്താവു തന്നെയാണ്‌ അവന്‍െറ ഓഹരിയും അവകാശവും.
23. എലെയാസറിന്‍െറ പുത്രനായഫിനെഹാസിനാണ്‌ മഹത്വത്തിന്‍െറ മൂന്നാംസ്‌ഥാനം. അവന്‍ ദൈവഭക്‌തിയില്‍ തീക്‌ഷണതയുള്ളവനായിരുന്നു; ജനം വഴിതെറ്റിയപ്പോഴും അവന്‍ ഉറച്ചുനിന്നു; അവന്‍ ഹൃദയത്തിന്‍െറ കര്‍മ്മോന്‍മുഖമായ നന്‍മകൊണ്ട്‌ ഇസ്രായേലിന്‍െറ പാപങ്ങള്‍ക്കു പരിഹാരം അനുഷ്‌ഠിക്കുകയും ചെയ്‌തു.
24. അതിനാല്‍, അവന്‍ വിശുദ്‌ധസ്‌ഥലത്തിന്‍െറയും തന്‍െറ ജനത്തിന്‍െറയും നേതാവായിരിക്കുന്നതിനും അവനും അവന്‍െറ സന്തതികളും പൗരോഹിത്യത്തിന്‍െറ മഹിമ എന്നേക്കും അണിയുന്നതിനും വേണ്ടി ഒരു സമാധാന ഉടമ്പടി അവനുമായിഉറപ്പിക്കപ്പെട്ടു.
25. യൂദാഗോത്രജനായ ജസ്‌സെയുടെ പുത്രന്‍ ദാവീദുമായി ഒരു ഉടമ്പടി ഉറപ്പിക്കപ്പെട്ടു. രാജാവിന്‍െറ പിന്തുടര്‍ച്ചാവകാശംഅവന്‍െറ സന്തതികള്‍ക്കുമാത്രമായിരിക്കുന്നതുപോലെ അഹറോന്‍െറ പിന്തുടര്‍ച്ചാവകാശംഅവന്‍െറ സന്തതികള്‍ക്കാണ്‌.
26. തന്‍െറ ജനത്തെനീതിപൂര്‍വം വിധിക്കുന്നതിനു കര്‍ത്താവ്‌ നിന്‍െറ ഹൃദയത്തെ ജ്‌ഞാനം കൊണ്ടു നിറയ്‌ക്കട്ടെ; അങ്ങനെ അവരുടെ ഐശ്വര്യം നശിക്കാതിരിക്കുകയും മഹത്വം തലമുറകള്‍ തോറും നിലനില്‍ക്കുകയും ചെയ്യട്ടെ.

Holydivine